Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ratan Khelkar

തീ​​വ്ര വോ​​ട്ട​​ർപ​​ട്ടി​​ക പ​​രി​​ഷ്ക​​ര​​ണം; 25 ല​ക്ഷം വോട്ടർമാർ കാണാമറയത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ആ​​​രു​​​ടെ​​​യും വോ​​​ട്ട് ന​​​ഷ്ട​​​പ്പെ​​​ടി​​​ല്ലെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ര​​​ത്ത​​​ൻ ഖേ​​​ൽ​​​ക്ക​​​ർ. ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത രാ​​​ഷ്‌ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​വാ​​​ത്ത 25 ല​​​ക്ഷ​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക ഉ​​​ട​​​ൻ ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് കൈ​​​മാ​​​റും. ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ പ​​​ട്ടി​​​ക രാ​‌​‌​‌ഷ‌്ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും ന​​​ൽ​​​കും. ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ശേ​​​ഷം ത​​​ർ​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കു രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി വോ​​​ട്ട് ഉൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട്, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ നൂ​​​റു ശ​​​ത​​​മാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ൽ 99.7 ശ​​​ത​​​മാ​​​ന​​​വും പൂ​​​ർ​​​ത്തി​​​യാ​​​യി. ബി​​​എ​​​ൽ​​​എ, ബി​​​എ​​​ൽ​​​ഒ മീ​​​റ്റിം​​​ഗ് ന​​​ട​​​ത്താ​​​ത്ത ജി​​​ല്ല​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ മീ​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്കു പ്ര​​​കാ​​​രം ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത 25.01 ല​​​ക്ഷ​​​ത്തി​​​ൽ 6.44 ല​​​ക്ഷം പേ​​​ർ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്. 1.31 ല​​​ക്ഷം പേ​​​രു​​​ടെ പേ​​​രു​​​ക​​​ൾ ഇ​​​ര​​​ട്ടി​​​പ്പാ​​​യി പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടു. ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​ർ 7.11 ല​​​ക്ഷ​​​മാ​​​ണ്.

8.19 ല​​​ക്ഷം പേ​​​ർ സ്ഥി​​​ര​​​മാ​​​യി താ​​​മ​​​സം മാ​​​റി​​​യ​​​വ​​​രാ​​​യു​​​ണ്ട്. ഫോം ​​​വാ​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​വ​​​രോ, വാ​​​ങ്ങി​​​യെ​​​ങ്കി​​​ലും തി​​​രി​​​കെ​​​യേ​​​ൽ​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​വ​​​രോ ആ​​​യി 1.93 ല​​​ക്ഷം പേ​​​രു​​​ണ്ട്. ഇ​​​തി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രും ഇ​​​ര​​​ട്ടി​​​പ്പാ​​​യി ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന 7.75 ല​​​ക്ഷം പേ​​​രെ ഒ​​​ഴി​​​വാ​​​ക്കി. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 17.26 ല​​​ക്ഷം പേ​​​രു​​​ടെ പ​​​ട്ടി​​​ക ക​​​ര​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ൻ​​​പ് പ്ര​​​ത്യേ​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ​​​ക്ക് ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും സി​​​പി​​​എം പ്ര​​​തി​​​നി​​​ധി എം.​​​വി ജ​​​യ​​​രാ​​​ജ​​​ൻ, മു​​​സ്‌​​​ലിം ലീ​​​ഗ് പ്ര​​​തി​​​നി​​​ധി മു​​​ഹ​​​മ്മ​​​ദ് ഷാ ​​​എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

2025 ഒ​​​ക്ടോ​​​ബ​​​റി​​​ൽ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ത്ര​​​യും പേ​​​ർ എ​​​ങ്ങ​​​നെ ര​​​ണ്ട് മാ​​​സ​​​ത്തി​​​നി​​​റ​​​പ്പു​​​റം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​രാ​​​യി മാ​​​റു​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു യോ​​​ഗ​​​ത്തി​​​ൽ രാ​​​ഷ‌്ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച പ്ര​​​ധാ​​​ന ചോ​​​ദ്യം. എ​​​ന്നാ​​​ൽ, ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ക​​​ഴി​​​യു​​​മെ​​​ങ്കി​​​ൽ ഇ​​​ന്നുത​​​ന്നെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ബൂ​​​ത്ത് തി​​​രി​​​ച്ചു​​​ള്ള പ​​​ട്ടി​​​ക ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ ബി​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സി​​​ഇ​​​ഒ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​ന് പു​​​റ​​​മേ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലും സം​​​ശ​​​യ​​​ങ്ങ​​​ളു​​​യ​​​ർ​​​ന്നു. മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​ർ ആ​​​റ് ല​​​ക്ഷ​​​മെ​​​ന്ന ക​​​ണ​​​ക്ക് ശ​​​രി​​​യ​​​ല്ലെ​​​ന്നും ഇ​​​ത് ഏ​​​തു രേ​​​ഖ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള​​​താ​​​ണെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി എം.​​​കെ. റ​​​ഹ്മാ​​​ൻ ചോ​​​ദി​​​ച്ചു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​നാ​​​ലാ​​​ണ് ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച​​​തെ​​​ന്ന് സി​​​പി​​​ഐ പ്ര​​​തി​​​നി​​​ധി സ​​​ത്യ​​​ൻ മൊ​​​കേ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മാ​​​ത്യു ജോ​​​ർ​​​ജ് (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്), ആ​​​ന​​​ന്ദ് കു​​​മാ​​​ർ (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം), ജെ.​​​ആ​​​ർ പ​​​ത്മ​​​കു​​​മാ​​​ർ (ബി​​​ജെ​​​പി), പി.​​​ജി പ്ര​​​സ​​​ന്ന​​​കു​​​മാ​​​ർ (ആ​​​ർ​​​എ​​​സ്പി) എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up